എസി ട്രെയിൻ കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ; യാത്രക്കാരന്റെ വീഡിയോ വൈറൽ, അന്വേഷണം ആരംഭിച്ച് റെയിൽവേ
ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എയർകണ്ടീഷൻഡ് കോച്ചിനുള്ളിൽ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തി യാത്രക്കാരൻ. സംഭവം വ്യാപകമായി പ്രചരിച്ചതോടെ ഇന്ത്യൻ റെയിൽവേ അന്വേഷണം ആരംഭിച്ചു. വീഡിയോ പ്രതിഷേധത്തിന് ഇടയാക്കി. എസി കോച്ചിന്റെ അപ്പർ ബർത്തിൽ ഇരിക്കുന്ന ഒരാൾ പ്രാർത്ഥനയ്ക്കിടെ എണ്ണവിളക്കും അഗർബത്തിയും കത്തിക്കുന്നത് കാണാം. യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഈ സംഭവം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടികൾ ആരംഭിച്ചത്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ, എസി കോച്ചിലെ മുകളിലെ ബർത്തിൽ ഇരുന്ന ഒരു യാത്രക്കാരൻ…

