റെയിൽവേയിൽ ഇനി സുരക്ഷ പ്രധാനം; റെയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലിയും വരുന്നു
കോട്ടയം: കഴിഞ്ഞ കുറേക്കാലമായി ഇന്ത്യൻ റയിൽവെ മാറ്റത്തിന്റെ ട്രാക്കിലൂടെയാണ് കുതിക്കുന്നത്. ശുചുമുറിയുടെ ആധുനികവത്ക്കരണം മുതൽ അതിവേഗ ട്രെയിൻ വരെയുള്ള മാറ്റങ്ങൾ റെയിൽവേ നടപ്പാക്കി. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവും പാത ഇരട്ടിപ്പിക്കലുമൊക്കെ തകൃതിയായി നടക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യൻ റെയിൽവേ റയിൽപാളങ്ങൾക്ക് ഇരുവശവും സുരക്ഷാവേലി സ്ഥാപിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആദ്യഘട്ടത്തിൽ പോത്തന്നൂർ മുതൽ മംഗളൂരു വരെയാണ് സുരക്ഷാവേലി സ്ഥാപിക്കുന്നത്. 530 കിലോമീറ്റർ ദൂരം വേലി നിർമ്മിക്കാനായി 320 കോടി രൂപയും അനുവദിച്ചു. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക്…

