തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ വിദ്യാർത്ഥിനിയെ കടന്നുപിടിക്കാൻ ശ്രമം. പ്രതി പിടിയിൽ. തൃശൂർ ലോ കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെയാണ് കടന്നുപിടിക്കാൻ ശ്രമിച്ചത്. സംഭവമുണ്ടായ ഉടൻതന്നെ പെൺകുട്ടി റെയിൽവേ പൊലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ ഒരു സർക്കാർ ജീവനക്കാരനാണെന്നാണ് റെയിൽവേ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പ്രതിയെ തമ്പാനൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.
