ചെന്നൈ : തിരുപ്പൂരിൽ എസ്‌ഐയെ കേസിലെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ ആണ് മരിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് പ്രതികരിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഐയെ വെടിവെച്ച കേസിലെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു.
ചൊവ്വാഴ്ച അർദ്ധരാത്രിയാണ് തിരുപ്പൂരിൽ എസ്‌ഐയെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സ്പെഷ്യൽ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് കൊല്ലപ്പെട്ടത്. എംഎൽഎയുടെ തോട്ടത്തിൽ വെച്ചായിരുന്നു അതിക്രൂരമായ സംഭവം നടന്നത്. എഐഎഡിഎംകെ എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലിൽ എത്തിയ എസ്‌ഐയെ മണികണ്ഠൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ഗുഡിമംഗലത്തിനടുത്തുള്ള മൂങ്ങിൽതൊഴുവിൽ താമസിക്കുന്ന മൂർത്തി, മക്കളായ മണികണ്ഠൻ, തങ്കപാണ്ടി എന്നിവരാണ് പ്രതികൾ.
മൂർത്തിയും മകൻ മണികണ്ഠനും മദ്യപിച്ച് വഴക്കുണ്ടാകുന്നതായി കൺട്രോൾ റൂമിൽ ലഭിച്ച വിവരം അനുസരിച്ചാണ് ഷണ്മുഖസുന്ദരവും കോൺസ്റ്റബിൾ അഴഗുരാജയും സ്ഥലത്തെത്തിയത്. പരിക്കേറ്റ മൂർത്തിയെ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ, മൂർത്തിയുടെ മൂത്ത മകൻ മണികണ്ഠൻ ഷൺമുഖസുന്ദരത്തെ അരിവാൾ കൊണ്ട് ആക്രമിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഷൺമുഖസുന്ദരം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോൺസ്റ്റബിൾ അഴഗുരാജയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. കൃത്യത്തിന് പിന്നാലെ ഇവർ സ്ഥലത്ത് നിന്നും രക്ഷപെട്ടിരുന്നു. പിന്നീട് രണ്ടുപേർ കീഴടങ്ങിയത്.
