പതിനൊന്നുകാരിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസ്: പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബംഗാളിലെ ബറൂയിപ്പുരിലാണ് സംഭവം. പ്രതി പ്രഭാസ് മൊണ്ടാല്‍ ആണ് ബുധനാഴ്ച അര്‍ധരാത്രി കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പ്രതിക്ക് വെടിയേറ്റത് കുറ്റകൃത്യം നടന്ന രീതി കാണിച്ചു കൊടുക്കുന്നതിനാണ്, പ്രതിയെ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപുരിലേക്ക് കൊണ്ടുപോയത്. അര്‍ധരാത്രി 12:45 ഓടെയാണ് അന്വേഷണ സംഘം പ്രഭാസ് മൊണ്ടാലിനെ തെളിവെടുപ്പിന് എത്തിച്ചത്. തെളിവെടുപ്പ് നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി…

Read More

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം; എസ്‌ഐയെ വെട്ടിക്കൊന്ന പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു

ചെന്നൈ : തിരുപ്പൂരിൽ എസ്‌ഐയെ കേസിലെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. തിരിപ്പൂർ സ്വദേശിയായ മണികണ്ഠൻ ആണ് മരിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് സംഭവത്തിൽ പോലീസ് പ്രതികരിച്ചത്. പ്രതിയെ കീഴടക്കുന്നതിനിടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഐയെ വെടിവെച്ച കേസിലെ മറ്റ് രണ്ട് പ്രതികൾ ഇന്നലെ കീഴടങ്ങിയിരുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് തിരുപ്പൂരിൽ എസ്‌ഐയെ ഒരു സംഘം ആളുകൾ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയത്. സ്പെഷ്യൽ എസ്‌ഐ…

Read More

അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് കർണാടക പോലീസ്

ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് പൊലീസ്. ബിഹാർ പാട്ന സ്വദേശി റിതേഷ് കുമാർ (35) ആണ് കൊല്ലപ്പെട്ടത്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ഇതേത്തുടർന്ന് പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വൈകീട്ട്, ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial