തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർന്ന് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വിൽപന നടത്തിയിരുന്ന പ്രതി സ്വന്തമായി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയത് മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ ചേർത്തിരുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ പോയി ഇയാൾ ആർഭാടമായി ജീവിക്കുകയായിരുന്നെന്ന് എക്സൈസ് വ്യക്തമാക്കി.
