ന്യൂ ഡൽഹി: പലസ്തീന് ഐക്യദാർഢ്യവുമായി ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. പൊലീസ് അനുമതി കൊടുത്തില്ലെങ്കിലും എസ്എഫ്ഐ പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ബസുകളിലായി വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ പലയിടങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എസ് എഫ്ഐ മാർച്ചിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്
