കെഎസ്ആർടിസിയിലെ നിരക്ക് വർധന: സാധാരണക്കാരായ വിദ്യാർഥികളോടുള്ള നീതികേട്; ശക്തമായ പ്രക്ഷോഭമെന്ന് എസ്എഫ്ഐ
തിരുവനന്തപുരം:കെഎസ്ആർടിസിയിൽ വിദ്യാർഥികളുടെ സൗജന്യ യാത്രയ്ക്കുള്ള പാസ് പുതുക്കാനുള്ള നിരക്ക് വർധിപ്പിച്ച നടപടി യുഡിഎഫ് സർക്കാർ പിൻവലിക്കണമെന്ന് എസ്എഫ്ഐ. പാസ് പുതുക്കാനുള്ള ഓൺലൈൻ നിരക്ക് 10 രൂപയിൽ നിന്നും ഒറ്റയടിക്ക് 110 രൂപയാക്കിയാണ് ഉയർത്തിയത്. ഇത് വിദ്യാർഥികളോടുള്ള വഞ്ചനയാണെന്നും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ അധ്യയന വർഷം വരെയും 10 രൂപക്ക് വിദ്യാർഥികൾക്ക് പാസ് ലഭിച്ചിരുന്നു. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ചെറിയ തുക നൽകിക്കൊണ്ട് വിദ്യാർഥികൾക്ക് ലഭിച്ചിരുന്ന യാത്ര പാസാണ് നിലവിൽ പതിനൊന്നിരട്ടി ചാർജ് വർധിപ്പിച്ചുകൊണ്ട്…

