Headlines

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസവരെയാണ് കൂട്ടിയത്. നാൽപ്പത് യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ളവർക്ക് വർധനയില്ല. പ്രതിമാസം നൂറ് യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം 20 രൂപ അധികം നൽകണം.

നിരക്ക് വർധിപ്പിച്ച് കെഎസ്ഇബി ഉത്തരവിറക്കി. യൂണിറ്റിന് 40 പൈസയാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. എന്നാൽ 20 പൈസയാക്കി റഗുലേറ്ററി കമ്മീഷൻ കുറച്ചു. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ പ്രതിമാസം പത്തുരൂപ അധികം നൽകണം. 550 യൂണിറ്റ് ഉപയോഗിക്കുന്നവർ 250 രൂപ അധികം നൽകേണ്ടിവരും, പ്രതിമാസം നാൽപ്പത് യൂണിറ്റ് വരെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും നിരക്ക് വർധനവ് ഇല്ല.

കെഎസ്ഇബിയുടെ ആവശ്യം മുൻനിർത്തി മെയ് മാസത്തിൽ തന്നെ റെഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പുകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നൽകുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: