തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിക്കുകയും വാഹനത്തിനു നേരേ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണ്ണര്‍ക്കെതിരെ മൂന്ന് സ്ഥലത്താണ് കരിങ്കൊടിപ്രതിഷേധവും ആക്രമണശ്രമവും ഉണ്ടായത്. പാളയത്ത് ഗവർണ്ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്തു വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഇനി ഇവർക്കെതിരേ ഏത് വകുപ്പുകൾ ചേർത്ത് കേസെടുക്കുമെന്നതാണ് ശ്രദ്ധേയം.
