അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം തടവും 60000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ശാന്തൻപാറ തോട്ടുവായിൽ വീട്ടിൽ അനീഷ് (42) ആണ് പ്രതി. വീട്ടിൽ ടി വി കണ്ടുകൊണ്ടിരുന്ന 15വയസ്സുകാരിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു.
ദേവികുളം ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ കോടതി ജഡ്ജ് എം.ഐ ജോൺസനാണ് വിധി പറഞ്ഞത്. 2022 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമ്മയുടെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പെൺകുട്ടി വീട്ടിൽ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചത്. ആ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പെൺകുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിതാവ് പൊലിസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് ശാന്തൻപാറ സബ് ഇൻസ്പെക്ടർ കെ.പി സിദ്ദീഖിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്

