പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.

ചാവക്കാട്:പനി ബാധിച്ച് ആശുപത്രിയിൽ എത്തിച്ച രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു.കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീറിന്റെ മകൾ നൗല നഫീസ (7)യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽ വെച്ച് മരിച്ചത്. പാടൂർ ടി.ഐ.ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.രണ്ടു ദിവസമായി കുട്ടിക്ക് പനിയുണ്ടായിരുന്നു.തുടർന്ന് ഇന്ന് പൊന്നാനി ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: