തിരുവനന്തപുരം: വാമനപുരത്ത് 36 വയസുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജിൽ കോട്ടുകുന്നം പരപ്പാറമുകൾ വി.എൻ. നിവാസിൽ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷി (36) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജനാലയുടെ നോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ വിവരമറിയിച്ചു.
പോലീസ് സ്ഥലത്തെത്തി വാതിൽപൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിൻ കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു. വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ ആരംഭിച്ചു. അനീഷ് മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. വീട്ടിൽ അമ്മ, അച്ഛൻ, സഹോദരൻ എന്നിവരാണുള്ളത്.

