Headlines

പുളി പറിക്കുന്നതിനിടയിൽ മരത്തിൽനിന്നും വീണു 72 വയസുകാരനു ദാരുണാന്ത്യം



പാലക്കാട്: വീട്ടിലെ പറമ്പിൽ നിന്നും പുളി പറിക്കുന്നതിനിടെ മരത്തിൽ നിന്നും വീണ് ഗൃഹനാഥന് ദാരുണാന്ത്യം. മംഗലം ഡാം കരിങ്കയം മുടക്കുഴ വീട്ടിൽ 72 കാരനായ രവീന്ദ്രൻ ആണ് മരിച്ചത്. പറമ്പിലെ മരത്തിൽ കയറി പുളി പറിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പൊലീസിൻ്റെ നടപടിക്രമങ്ങൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: