ആലപ്പുഴ: വയോധികയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിയഞ്ചുകാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. ലഹരിയിലായിരുന്നു യുവാവ് എഴുപത്തിയാറുകാരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അവശ നിലയിലായ വയോധിക വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

