കോഴിക്കോട്: ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിലാണ് സംഭവം. കോഴിക്കോട് കൺട്രോൾ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തിൽ ഷാജി (44) ആണ് മരിച്ചത്. വോളിബോൾ കളിയ്ക്കു ശേഷം ചായ കുടിക്കവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു
