ഇടുക്കിയിൽ പണമിടപാട് തർക്കം കൊലപാതകത്തിൽ കലാശിച്ചു; വലിയച്ഛനെ കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങൾ കടന്നുകളഞ്ഞു

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടത്തിന് സമീപം ബോജൻ കമ്പനിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ടസഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും വർഷങ്ങളായി ബോജൻ കമ്പനിയിൽ താമസക്കാരനുമായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. മുരുകേശൻ്റെ സഹോദരൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഗ്നേശ്വറുമാണ് കൃത്യം നടത്തിയത്.

കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇവയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പോലീസ് സൂചിപ്പിക്കുന്നു.

സംഭവത്തിന് ശേഷം പ്രതികളായ ഭുവനേശ്വറും വിഗ്നേശ്വറും സ്ഥലത്തുനിന്ന് ഒളിവിൽ പോയി. ഇവർക്കായി പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: