മരട്: മരട് കാളാത്ര ജംക്‌ഷനിൽ സ്കൂട്ടർ യാത്രികയായ ആയുർവേദ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് അടിയിൽ പെട്ടാണ് ഡോക്ടർ മരിച്ചത്. മരട് വിടിജെ എൻക്ലേവ്– അഞ്ചുതൈക്കൽ ബണ്ട് റോഡ് തെക്കേടത്ത് ഡോ. വിൻസി പി. വർഗീസാണ് മരിച്ചത്. 42 വയസ്സായിരുന്നു. ടിപ്പർ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി അടിമാലി തേക്കിൻകാട്ടിൽ അഷറഫ് മീരാനാണ് ലോറി ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കോടതിയിൽ ഹാജരാക്കി.
പൂണിത്തുറ ഗാന്ധിസ്ക്വയറിലെ ആര്യ വൈദ്യ ഫാർമസി ക്ലിനിക്കിലേക്കു പോകവേ രാവിലെ ആയിരുന്നു അപകടം. ഇരു വാഹനങ്ങളും ഒരേ ദിശയിലായിരുന്നു. ലോറിയുടെ ഇടതു വശത്തുകൂടി പോകുമ്പോൾ റോഡിലെ കുഴിയും വഴിയോരത്തെ ബോർഡും കണ്ടു വെട്ടിച്ച സ്കൂട്ടർ ലോറിയിൽ തട്ടി വീണതാകാമെന്നാണു നിഗമനമെന്നു പൊലീസ് പറഞ്ഞു. പിൻ ചക്രത്തിന് അടിയിൽ പെട്ട വിൻസി തൽക്ഷണം മരിച്ചു. സംസ്കാരം ഇന്ന് 10ന് പാലാരിവട്ടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
പാലാരിവട്ടം ഗീതാഞ്ജലി റോഡ് റിട്ട. എസ്ഐ ബഥേൽ വർഗീസിന്റെയും റിട്ട. ഗവ. നഴ്സ് ലീലാമ്മയുടെയും മകളാണ് വിൻസി. കൊച്ചിൻ ഷിപ്‌യാഡ് ഷിപ്പ് റിപ്പയർ വിഭാഗം സീനിയർ മാനേജർ രഞ്ജൻ വർഗീസാണ് ഭർത്താവ്. മകൾ അഹാന കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ 7–ാം ക്ലാസ് വിദ്യാർഥിയാണ്

