കൊച്ചി: 2025 ജനുവരി പിറന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്ന് സ്വർണ വില കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പവന് 1280 രൂപയാണ് വർദ്ധിച്ചിരുന്നത്. ഇന്ന് പവന് 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 57,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 45 രൂപ കുറഞ്ഞ് 7,215 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം ജനുവരി 1-നാണ് വ്യാപരം ഏറ്റവും കുറഞ്ഞ നിരക്കിൽ നടന്നത്. അന്ന് 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
ജനുവരി 3-നായിരുന്നു കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഇടേയുള്ള ഏറ്റവും നിരക്ക് രേഖപ്പെടുത്തിയത്. അന്നേ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 58,080 രൂപയായിരുന്നു. ഗ്രാമിന് 7,260 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിച്ചത്. ജനുവരി 2ന് ഒരു പവൻ സ്വർണത്തിന് 57,440 രൂപ എന്ന നിരക്കിലും ഗ്രാമിന് 7,180 രൂപ എന്ന നിരക്കിലുമാണ് സ്വർണ വ്യാപാരം നടന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ നിരക്കിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.



