ആലപ്പുഴ: ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ ജീവനൊടുക്കി. ആര്യാടന്‍ തെക്കെപറമ്പില്‍ സുരേഷ് ആണ് മരിച്ചത്. മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം അച്ഛന്‍ തൂങ്ങി മരിക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. സുരേഷിന്‍റെ ഭിന്നശേഷിക്കാരനായ മകനെ (22) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മകനെ തൂക്കി കൊലപ്പെടുത്താൻ ശ്രമിച്ചശേഷം സുരേഷ് സ്വയം തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷിനെ രക്ഷിക്കാനായില്ല.
