Headlines

പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ഇറങ്ങും




വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽപോലും ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം.

വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക പരിശാധനയ്ക്ക് ഊന്നൽനൽകിയാകും പ്രവർത്തനം. നിരത്തുകളിലുള്ള ഏറെവാഹനങ്ങൾ പുകപരിശോധനാ സർട്ടിഫിക്കറ്റില്ലാത്തവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: