60 എംവിഡി സേവനങ്ങൾക്ക് ഇന്ന് മുതൽ ആധാർ നിർബന്ധം
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ 60 സേവനങ്ങള്‍ ഇന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാകും. ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍ ആധാറുമായി ബന്ധിപ്പിച്ച അപേക്ഷകര്‍ക്കേ ഈ സൗകര്യം ലഭ്യമാകു. ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉടമയുടെ ആധാര്‍ബന്ധിത മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപിയാണ് സുരക്ഷാക്രമീകരണം. വാഹനം വില്‍ക്കുമ്പോള്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും ഇത്തരത്തില്‍ ആധാര്‍ ഒടിപി വച്ച് അപേക്ഷ പൂര്‍ത്തിയാക്കണം. ഓഫീസിലേക്ക് വരേണ്ടതില്ല. ഇതേ രീതിയില്‍ ഓരോ സേവനങ്ങള്‍ക്കും ആധാര്‍ ഒടിപി നിര്‍ബന്ധമാക്കും….

