പുകപരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 10,000 രൂപ വരെ പിഴ; ചെക്കിങ്ങിന് പോലീസിനെ പോലെ MVD-യും ഇറങ്ങും
വാഹനങ്ങളുടെ പുകപരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ 2000 രൂപയാണ് പിഴ. രണ്ടാംതവണ 10,000 രൂപയും. പാർക്കിങ്ങില്ലാത്തിടത്ത് വാഹനംനിർത്തിയിട്ടാൽപോലും ആ കുറ്റത്തോടൊപ്പം എല്ലാസർട്ടിഫിക്കറ്റുകളും പരിശോധിക്കണമെന്നാണ് പുതിയനിർദേശം. ഈ നിർദേശപ്രകാരം ലൈസൻസ്, ഇൻഷുറൻസ്, പുകപരിശോധനാ സർട്ടിഫിക്കറ്റ്, രൂപമാറ്റം വരുത്തിയത്, കൂളിങ് ഫിലിംഒട്ടിച്ചത്, നമ്പർ പ്ലേറ്റിലെ രൂപമാറ്റം തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിക്കണം. വാഹനത്തിന്റെ ഫോട്ടോസഹിതമാണ് കുറ്റപത്രം തയ്യാറാക്കേണ്ടതെന്നും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി. പോലീസ് സേനയെപ്പോലെ മോട്ടോർവാഹനവകുപ്പ് ജീവനക്കാരും ഇനിമുതൽ വാഹനപരിശോധനയ്ക്കായി നിരത്തുകളിലുണ്ടാകും. പുക…

