Headlines

കോഴിക്കോട് സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് സ്‌കൂട്ടറിലെത്തിയ സംഘം 40 ലക്ഷം രൂപ കവർന്നു. കോഴിക്കോട് പന്തീരാങ്കാവിൽ നടന്ന സംഭവത്തിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർച്ച ചെയ്‌തത്. സ്വകാര്യ ബാങ്കിലെ സ്റ്റാഫായ അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങുന്ന കറുത്ത നിറത്തിലുള്ള ബാഗ് തട്ടിയെടുക്കുകയായിരുന്നു. രാമനാട്ടുകര പന്തീരംകാവ് റോഡിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിൽ വച്ച് ഷിബിൻ ലാൽ എന്നയാൾ ബാഗ് തട്ടിപ്പറിച്ച് കറുത്ത നിറത്തിലുള്ള ജൂപിറ്റർ വാഹനത്തിൽ കയറിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഇയാൾ കറുത്ത നിറത്തിലുള്ള ടി ഷർട്ടാണ് ധരിച്ചിരിക്കുന്നത്. വ്യക്തിയുടെ ഫോട്ടോയും പൊലീസ് പങ്കുവച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: