മണിമല: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയോട് ലൈംഗികാതിക്രമം. മുക്കട ചാരുവേലി ഗേറ്റ് ഭാഗത്ത് പനച്ചിയിൽ വീട്ടിൽ പി.എ. അജിത്തിനെ (22) മണിമല പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
പ്രായപൂർത്തിയാകാത്ത അതിജീവതയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടശേഷം വിവാഹവാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്നാണ് മണിമല എസ്.എച്ച്.ഒ. ജയപ്രസാദും സംഘവും ഇയാളെ പിടികൂടിയത്

