Headlines

വള്ളം തുഴഞ്ഞുനീങ്ങുന്ന കുട്ടിയാന; നെഹ്റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

ആലപ്പുഴ: ഓഗസ്റ്റ് 12-ന് നടക്കുന്ന 69-ാ മത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എയും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം നിർവഹിച്ചത്. വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാനയാണ് ഇത്തവണത്തെ ഭാഗ്യചിഹ്നം.
ചടങ്ങിൽ എൻ.ടി.ബി.ആർ. സൊസൈറ്റി സെക്രട്ടറിയായ സബ് കളക്ടർ സൂരജ് ഷാജി, നഗരസഭ കൗൺസിലർ സിമി ഷാഫി ഖാൻ, സുവനീർ കമ്മറ്റി കൺവീനറായ എ.ഡി.എം. എസ്. സന്തോഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്. സുമേഷ്, ഇൻഫാസ്ട്രക്ചർ കമ്മറ്റി കൺവീനർ എം.സി. സജീവ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ എബി തോമസ്, കെ. നാസർ, റോയ് പാലത്ര, എ. കബീർ, രമേശൻ ചെമ്മാപറമ്പിൽ, പ്രസ് ക്ലബ് പ്രസിഡന്റ് എസ്. സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: