കൊച്ചി: ഇന്നലെ രാത്രിയിൽ തൃപ്പൂണിത്തുറ പനങ്ങാട് പൊലീസിന് നേരെ മദ്യലഹരിയിലായിരുന്ന സംഘത്തിന്റെ അതിക്രമം. മദ്യപിച്ച് വാഹനത്തിന് മുകളിൽ കയറിയുള്ള അഭ്യാസ പ്രകടനം ചോദ്യം ചെയ്തതാണ് പ്രകോപനം. ആലപ്പുഴ സ്വദേശികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുലർച്ചെ 1.45ഓടെ കുമ്പളം പാലത്തിന് സമീപം റോഡിന് നടുവിൽ വാഹനം നിർത്തിയായിരുന്നു അഭ്യാസ പ്രകടനം. അതുവഴി വന്ന പട്രോളിംഗ് സംഘം ഇവരോട് മാറാൻ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞു. തുടർന്ന് ഷർട്ടിന് കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു
