പാനൂർ: വാഴമല വിമാന പാറയുടെ താഴ്‌വരയിൽ വൻ തീപിടുത്തം. 15 ഏക്കർവനഭൂമിയാണ് കത്തി നശിച്ചത്. ഇതിൽ സ്വകാര്യ വ്യക്തിയുടെ കൃഷി ഭൂമിയും ഉൾപ്പെട്ടിരുന്നു. 15 ഏക്കർ വനഭൂമി പൂർണ്ണമായും അപകടത്തിൽ കത്തി നശിച്ചു. തീ ആളിപ്പടരുന്നത് ശനിയാഴ്ച രാത്രിയിലാണ് ശ്രദ്ധയിൽപ്പെട്ടത്. പുറ്റത്താങ്കൽ അലക്‌സാണ്ടർ, പൊയിലൂർ ചമതക്കാട് മേടേമ്മൽ കൊറുമ്പൻ എന്നിവരുടെ വാഴ, തെങ്ങ്, ഇഞ്ചിയുൾപ്പടെയുള്ള കൃഷിയിടം പൂർണ്ണമായും കത്തിനശിച്ചു.
തീ അണയ്ക്കാൻ പാനൂരിൽ നിന്ന് അഗ്‌നി രക്ഷസേന രാത്രി തന്നെ എത്തിയെങ്കിലും വാഹനം കടന്നു പോകാൻ കഴിയാത്ത സ്ഥലമായതിനാൽ സംഘം മടങ്ങി. കൊളവല്ലൂർ പൊലീസും, വാഴമല, നരിക്കോട്ടുമല വാസികളും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തി. തീയുടെ തീവ്രത കുറവോടെ ഞായറാഴ്‌ച വണം വക്കുപ്പ് ഉദ്യോഗസ്‌ഥരെത്തി ഫയർ ബ്രേക്കർ സ്‌ഥാപിച്ച് തീ മറ്റിയടങ്ങലിലേക്ക് പടരാതിരിക്കാൻ തയ്യാറായി. ആന ഇറങ്ങുന്ന സ്ഥലമാണ് ഇത്. തീപിടുത്തം ഉണ്ടായതോടെ ആനകൾ ഓടിയകന്നുവന്നു പ്രദേശവാസികൾ പറഞ്ഞു.
