മയക്ക്മരുന്നു വാങ്ങാന്‍ പിതാവ് പണം നല്‍കിയില്ല ; കണ്ണൂരില്‍ സ്വന്തം വീട് തീവെച്ച് നശിപ്പിച്ച് യുവാവ്
കണ്ണൂര്‍ : മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ലെന്ന് ആരോപിച്ച് സ്വന്തം വീടിന് തീയിട്ട് യുവാവ്. ചൊവ്വാഴ്ച രാവിലെ ആയിക്കര ദണ്ഡമാരിയമ്മന്‍ കോവിലിനു സമീപം നടന്ന സംഭവത്തില്‍ കണ്ണൂര്‍ ആയിക്കര സ്വദേശി അഭിഷേകിനെ പോലീസ് പിടികൂടി അഭിഷേക് ആവശ്യപ്പെട്ട പണം നല്‍കാന്‍ പിതാവ് തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ വീടിന് തീയിടുകയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയും ഉപദ്രവവും കാരണം മാതാപിതാക്കള്‍ നേരത്തെ തന്നെ ഈ വീട്ടില്‍ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഈ തക്കം നോക്കിയാണ് അഭിഷേക് വീടിന് തീയിട്ടത്.പുലര്‍ച്ചെ വീട്ടില്‍ നിന്നും…

