തിരുവനന്തപുരം വെങ്ങാനൂരിൽ ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി.

തിരുവനന്തപുരം: തിരുവനന്തപുരം വെങ്ങാനൂരിൽ മനുഷ്യൻറെ അസ്ഥികൂടം കണ്ടെത്തി. വെങ്ങാനൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മനുഷ്യൻറെ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ മഴപെയ്ത് തോർന്നതോടെ അസ്ഥികൂടം മണ്ണിൽ നിന്ന് പുറത്ത് കാണും വിധം കിടക്കുകയായിരുന്നു. വെങ്ങാനൂർ പനങ്ങോട് എലാകരയിൽ ഇന്ന് രാവിലെ കുളിക്കാനായി എത്തിയ യുവാക്കളാണ് അസ്ഥികൂടം കണ്ടെത്തിയത്. പറമ്പിൻ്റെ ഉടമസ്ഥൻ വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയിട്ടുണ്ട്.


അസ്ഥികൂടം കണ്ടതോടെ യുവാക്കൾ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അസ്ഥികൂടം പുരുഷൻ്റേതാണോ സ്ത്രീയുടേതാണോയെന്നതടക്കം വ്യക്തമായിട്ടില്ല. ഫോറൻസിക് വിദഗ്ധരടക്കമെത്തി പരിശോധന നടത്തും. സംഭവത്തിൽ വിശദമായ പരിശോധന നടത്തി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: