റിയാദ്: കുളിമുറിയിൽ കാൽ തെറ്റി വീണതിനെ തുടർന്ന് തലക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. സൗദി അറേബ്യയിലെ തബുക്ക് ഇൻ്റർനാഷണൽ സ്‌കൂൾ ജീവനക്കാരിയായ റജീന ഷെരീഫ് (57) ആണ് മരിച്ചത്. കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയാണ് റജീന. വീഴ്ചയും തലയ്ക്ക് സുരുതര പരിക്കേറ്റതിനെത്തുടർന്ന് തബുക്ക് കിംഗ് ഖാലിദ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവേ തുടർചികിത്സക്കായി ആംബുലൻസിൻ്റെ സഹായത്തോടെ മദീന കിംഗ് ഫഹദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പരേതയുടെ ജനാസ ജന്നത്തുൽബഖിയയിൽ ഖബറടക്കും. മരണാനന്തര കർമ്മങ്ങൾക്കും മറ്റ് സഹായങ്ങൾക്കും മദീന കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്. 20 വർഷമായി റജീന ഈ സ്‌കൂളിൽ ജോലി ചെയ്യുന്നു. മൂന്ന് മക്കളുണ്ട്. ഭർത്താവ് താവ് ശരീഫും അബഹായിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന മകളും മദീനയിൽ ആശുപത്രിയിൽ അവർക്കൊപ്പം ഉണ്ടായിരുന്നു.
