കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല



    

നെടുമങ്ങാട് : നെടുമങ്ങാട് കൊല്ലംകാവിന് സമീപം കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു.  കൊല്ലങ്കാവ് വളവിലായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്കുണ്ടായില്ല.

പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ തിരുവനന്തപുരം – തെങ്കാശി പാതയിൽ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: