ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 9 പേര്‍ മരിച്ചു

       ഗുജറാത്ത് : ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. 9 പേര്‍ മരിച്ചു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റു. അനധികൃത പടക്ക നിര്‍മ്മാണശാലയിലാണ് അപകടമെന്ന് സൂചന. അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലെ ടാലന്റ് ഫയര്‍വര്‍ക്ക്‌സ് പടക്കനിര്‍മാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അപകട വിവരമറിഞ്ഞയുടന്‍ അഗ്നിരക്ഷാസേനയും ദ്രുതകര്‍മ സേനയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50000 രൂപയും സഹായമായി നല്‍കും. അങ്ങേയറ്റം…

Read More

ബാങ്കോക്കിലെ ബാറിൽ തീപിടിത്തത്തിൽ 27 മരണം; 22 പേരുടെ നില ഗുരുതരം

ബാങ്കോക്ക്: തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ ഒരു ബാറിൽ വൻ തീപിടിത്തം. അപകടത്തിൽ 27 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. 63 പേർക്ക് പരിക്കേറ്റതിൽ 22 പേരുടെ നില അതീവ ഗുരുതരമാണെന്നും ആശുപത്രികളിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞെത്തിയ തായ്‌ലൻഡ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ എണ്ണം 27 ആയി സ്ഥിരീകരിച്ച അദ്ദേഹം തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. തീ അതിവേഗം കെട്ടിടത്തിനുള്ളിൽ വ്യാപിച്ചതാണ് ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന്…

Read More

ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; 1.38 കോടിയുടെ ബെൻസ് കാർ കത്തിനശിച്ചു

         ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ച് ഉള്ളിലുണ്ടായിരുന്ന കോടികൾ വിലമതിക്കുന്ന ലക്ഷ്വറി കാർ കത്തിനശിച്ചു. ലോറിയിലുണ്ടായിരുന്ന 1.38 കോടി രൂപ വിലവരുന്ന ബെൻസ് കാറാണ് പൂർണ്ണമായും കത്തിയത്. ശനിയാഴ്ച രാവിലെ കടുത്തുരുത്തി ബൈപ്പാസ് റോഡിലായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുതിയ കാറുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി. ലോറിയുടെ പിൻഭാഗത്തായിരുന്നു കാർ സൂക്ഷിച്ചിരുന്നത്. യാത്രാമധ്യേ അപ്രതീക്ഷിതമായി ലോറിക്ക് തീപിടിക്കുകയായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ ലോറി നിർത്തി പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തീപിടിത്തത്തിൽ…

Read More

കോട്ടയത്ത് തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു.

അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. ആനമലയിൽ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു. രണ്ട് കട്ടിലുകളും മെത്തകളും വസ്ത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സമീപവാസികൾ പുകയും തീയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അറിയിച്ചതോടെ കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്

Read More

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിൽ തീ പിടിത്തം; അപകടം രാജസ്ഥാനത്തിലെ കോട്ടയിൽ

ജയ്പുര്‍: തിരുവനന്തപുരം- ഡൽഹി രാജധാനി എക്സ്പ്രസിൽ തീ പിടിത്തം. രാജസ്ഥാന് സമീപം കോട്ടയില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ 5.15ടെയായിരുന്നു തീ പിടിത്തമുണ്ടായത്. ട്രെയിനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഒഴിപ്പിച്ചു. ട്രെയിനിന്റെ എസി കോച്ചിന് തീ പിടിച്ച് തൊട്ടുപുറകിലത്തെ ബോഗിയിലേക്ക് തീ പടരുകയായിരുന്നു. അപകട കാരണം വ്യക്തമല്ല വെള്ളിയാഴ്ച തിരുവാനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണ്. നിരവധി മലായാളി യാത്രക്കാര്‍ യാത്ര ചെയ്യുന്ന ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല….

Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തിൽ ദുരൂഹത;പെട്രോൾ ടാങ്കിൽ ചേർച്ചയില്ല

കോഴിക്കോട്: ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി മരിച്ച ദുരന്തത്തിൽ ദുരൂഹത അകലുന്നില്ല. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയിൽ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തീപിടിക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പെട്രോൾ ടാങ്കിൽ ചോർച്ചയില്ലെന്നും എൻജിൻ റേഡിയേറ്റർ ഭാഗത്തോ സി യൂണിറ്റിലോ തകരാർ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്ക് ശേഷമേ അപകടകാരണം വ്യക്തമാകൂവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു നാടിനെ…

Read More

കോഴിക്കോട്ട് ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട്ട് പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു

Read More

മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു.

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രവർത്തകർ പൊട്ടിച്ച പടക്കം തെറിച്ചു വീണ് കാറിന് തീപിടിച്ചു. മലപ്പുറം വൈലത്തൂരിൽ രാത്രി എട്ടുമണിയോടെ എൽഡിഎഫ് സ്ഥാനാർഥി പര്യടനത്തിടെയാണ് അപകടം നടന്നത്. പ്രവ‍ർത്തകർ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സംഭവം. കാറിലുണ്ടായിരുന്നവർ ഇറങ്ങി ഓടുകയായിരുന്നു

Read More

ചെങ്കോട്ടുകോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ തീപിടുത്തം;മൂന്ന് സ്കൂൾ ബസുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബസ്സുകൾക്ക് തീപിടിച്ചു. മൂന്ന് സ്കൂൾ ബസ്സുകൾ പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലാണ് തീപിടിത്തം ഉണ്ടായത്. 2. 45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത് സ്കൂളിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയൽവാസികളാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. രണ്ട് വലിയ ബസുകളും ഒരു മിനി…

Read More

കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിന്‍റെ കെട്ടിടത്തില്‍ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈല്‍സിലാണ് തീപിടിത്തമുണ്ടായത് അല്‍പ്പസമയം മുമ്പാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടെകസ്റ്റൈല്‍സിന്‍റെ രണ്ടും മൂന്നു നിലകളില്‍ തീ ആളിപ്പടരുകയാണ്. മീഞ്ചന്ത, ബീച്ച്‌ ഫെയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സാണ് സ്ഥലത്തെത്തിയിട്ടുള്ളത്. തീപടര്‍ന്ന ഉടനെ ജീവനക്കാരെ പുറത്തിറക്കുകയായിരുന്നു. കെട്ടിടത്തിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്. തുടര്‍ന്ന് മുകളിലത്തെ നിലയിലേക്ക് ആളിപടരുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial