കൊല്ലത്ത് വൻതീപിടിത്തം; കുരീപ്പുഴ കായലില്‍ കെട്ടിയിട്ടിരുന്ന പത്ത് ബോട്ടുകള്‍ കത്തിനശിച്ചു
തീപിടിത്തത്തെ തുടർന്ന് കൊല്ലത്ത് പത്ത് ബോട്ടുകള്‍ കത്തിനശിച്ചു. കുരീപ്പുഴ കായലിലില്‍ കെട്ടിയിരുന്ന ബോട്ടുകളാണ് നശിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൻ ക്ഷേത്രത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. കാരണം വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകള്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. നിരവധി ഫയർഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കല്‍ ശ്രമം തുടരുകയാണ്. തീ പടർന്നതിന് പിന്നാലെ ബോട്ടുകളില്‍ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതും തീപിടിത്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചെന്നാണ് വിവരം. കുളച്ചല്‍, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചത്. കായലില്‍ ഉണ്ടായിരുന്ന…

