അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. ആനമലയിൽ രാജീവ് മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു.
വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു. രണ്ട് കട്ടിലുകളും മെത്തകളും വസ്ത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സമീപവാസികൾ പുകയും തീയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അറിയിച്ചതോടെ കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്


