വെഞ്ഞാറമൂട് :മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനും എകെഎസ്ടിയു ഭാരവാഹിയും കലാകാരനുമായിരുന്ന എസ് ബൈജുകുമാറിന്റെ സ്മരണയ്ക്കായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ നാലാമത് പ്രതിഭാ പുരസ്കാരത്തിന് അദ്ധ്യാപകനും കലാകാരനുമായ ബി കെ സെൻ മാഷിനെ തെരഞ്ഞെടുത്തു
ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ചുകൊണ്ട് നാല് പതിറ്റാണ്ടായി മാതൃക അദ്ധ്യാപകനായും അനുകരണ കലയുടെ ഗുരുനാഥനായും ഗാന്ധിയൻ സന്ദേശ പ്രചാരകനായും പരിസ്ഥിതി പോരാളിയായും നടത്തിയ അനുകരണീയമായ പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
2008 ൽ ഗ്രീൻ സ്കൂൾ പുരസ്കാരവും 2018 സംസ്ഥാന അദ്ധ്യാപക പുരസ്കാരവും വി കെ സെന്നിന് ലഭിച്ചിട്ടുണ്ട്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗം എ എം റൈസ് ചെയർമാനും പി ജി ബിജു, കെപിസാജിദ് അംഗങ്ങളുമായ ജ്യൂറിയാണ് പുരസ്കാര നിർണയം നടത്തിയത്
ജൂൺ25ന് മരുതുംമൂട്ടിൽ വച്ച് നടക്കുന്ന പ്രതിഭാ സംഗമത്തിൽ വച്ച് ബാലാവകാശ കമ്മീഷൻ അംഗം ഡോ എഫ് വിൽസൺ പുരസ്കാര സമർപ്പണം നടത്തും


