കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിനി അനഘയ്ക്കാണ്(24)പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് കടിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടനെ കാലില്‍ നിന്ന് ഷൂ ഊരിമാറ്റുകയായിരുന്നു. അതിന് മുന്‍പ് തന്നെ പാമ്പ് കടിയേറ്റിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായ സാഹചര്യമില്ലെന്നും ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അതേസമയം സംസ്ഥാനത്തെ പാമ്പുകടി മരണങ്ങള്‍ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യവുകുപ്പ് മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങള്‍ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ പാമ്പുകടിയേറ്റ് മരണങ്ങള്‍ പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനായുള്ള ശാസ്ത്രീയവും നയപരവുമായ ഇടപെടലുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്‌നേക്ക് ബൈറ്റ് എന്‍വെനമിങ് മാനേജ്‌മെന്റ് എന്ന വിഷയത്തിലുള്ള ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.


