ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിനി അനഘയ്ക്കാണ്(24)പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് കടിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന്…

