മമ്മൂട്ടി മികച്ച നടൻ;ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 34 ഭാഷകളില്‍ നിന്നും 400 സിനിമകളായിരുന്നു ഇത്തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചിരുന്നത് ഭ്രമയുഗത്തിലെ മികച്ച പ്രകടനത്തിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മമ്മൂട്ടിയുടെ നാലാം ദേശീയ പുരസ്കാരമാണിത്. നേരത്തെ മതിലുകള്‍, ഒരു വടക്കൻ വീരഗാഥ, പൊന്തന്മാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്ക്കർ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍…

Read More

പ്രതിഭാസംഗമം സംഘടിപ്പിച്ചു

ചിറയിൻകീഴ് :പ്രേംനസീർ മെമ്മോറിയൽ റെസിഡൻസ് അസോസിയേഷൻ വിദ്യാഭ്യാസഅവാർഡ് വിതരണവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കൂന്തള്ളൂർ, പി.എൻ.എം. ജി.എച്ച്.എസ്. എസ്സിൽ നടന്ന ചടങ്ങ്  രമ്യഹരിദാസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ ജി. വേണുഗോപാലൻ നായർ അദ്ധ്യക്ഷനായി. ചടങ്ങിൽ കവിയും ചലച്ചിത്ര, നാടക ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രഛായാഗ്രാഹകൻ  മുഹമ്മദ്‌. എ, കഥാകൃത്തും ഗായകനുമായ കെ. രാജേന്ദ്രൻ, ചിത്രകാരൻ കെ. സന്തോഷം, അദ്ധ്യാപിക ഡോ.ദിവ്യാസജിത്ത് എന്നിവരെ ആദരിച്ചു. ഉന്നത വിജയികളായവർക്കുള്ള വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം കിഴുവിലം…

Read More

ബൈജു കുമാർ സ്‌മാരക പ്രതിഭാ പുരസ്‌കാരം

വെഞ്ഞാറമൂട് :മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനുമായിരുന്ന ബൈജു കുമാറിൻ്റെ സ്മരണാർത്ഥം സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി  ഏർപ്പെടുത്തിയ 4-ാമത് പ്രതിഭാ പുരസ്കാരം അദ്ധ്യാപകനു കലാകാരനുമായ ബി കെ സെന്നി ന് ബാലാവകാശ കമ്മിഷൻ അംഗം ഡോ: എഫ് വിത്സൻ സമ്മാനിച്ചു. സിപിഐ വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി പി ജി ബിജു അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം എഎം റൈസ് അനുസ്മരണ പ്രഭാഷണം നടത്തി. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ജയകുമാരി , വൈസ്പ്രസിഡൻ്റ്   ശ്രീകണൻ , എകെഎസ്ടിയു…

Read More

എസ് ബൈജു കുമാർ സ്മാരക പ്രതിഭാ പുരസ്കാരം ബി കെ സെൻ മാഷിന്

വെഞ്ഞാറമൂട് :മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനും എകെഎസ്ടിയു ഭാരവാഹിയും കലാകാരനുമായിരുന്ന എസ് ബൈജുകുമാറിന്റെ സ്മരണയ്ക്കായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി  ഏർപ്പെടുത്തിയ നാലാമത് പ്രതിഭാ പുരസ്കാരത്തിന് അദ്ധ്യാപകനും കലാകാരനുമായ  ബി കെ സെൻ മാഷിനെ തെരഞ്ഞെടുത്തു ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ചുകൊണ്ട് നാല് പതിറ്റാണ്ടായി മാതൃക അദ്ധ്യാപകനായും അനുകരണ കലയുടെ ഗുരുനാഥനായും ഗാന്ധിയൻ സന്ദേശ പ്രചാരകനായും പരിസ്ഥിതി പോരാളിയായും നടത്തിയ അനുകരണീയമായ പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 2008 ൽ ഗ്രീൻ സ്കൂൾ പുരസ്കാരവും 2018 സംസ്ഥാന അദ്ധ്യാപക പുരസ്കാരവും വി…

Read More

കോഴിക്കോട് നടന്ന
ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ
കെ. രാജേന്ദ്രന് പുരസ്ക്കാരം

മലബാർ സൗഹൃദ വേദിയുടെ  ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംഗീത ആൽബത്തിന്റെ സംവിധായകനുള്ള പുരസ്ക്കാരം കെ. രാജേന്ദ്രന് ലഭിച്ചു. ജ്ഞാനപീഠപുരസ്കാര ജേതാവ്എം. ടി. വാസുദേവൻ നായരെക്കുറിച്ചുള്ള “എം.ടി.സ്മൃതി ” എന്ന സംഗീത ആൽബത്തിന്റെ സംവിധാനത്തിനാണ് അവാർഡ് ലഭിച്ചത്. നിളാനദിയുടെയും എം.ടി യുടെ ഗ്രാമപരിസരങ്ങളുടെയും പശ്ചാത്തലത്തിൽ ചിത്രീകരിച്ച വീഡിയോ ആൽബത്തിന്റെ ഗാനരചന രാധാകൃഷ്ണൻ കുന്നുംപുറമാണ്. സംഗീതം : കേരളപുരം ശ്രീകുമാർ, ക്യാമറയും എഡിറ്റിങ്ങും അഖിലേഷ് രാധാകൃഷ്ണനും ഹെലിക്യാം രാഹുൽ എം.ദേവുമാണ് നിർവഹിച്ചത്.ആർ ആൻ്റ് ആർ ഫ്രെയിംസിന്റെ ബാനറിൽ…

Read More

മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ  ചായമൻസക്ക് മികച്ചഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം

ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ചായമൻസ  മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി.സംവിധായകരായ ടി. എസ് .സുരേഷ് ബാബു,തുളസീ ദാസ് ,മോഹൻ കുപ്ലേരി എന്നി വരടങ്ങിയ ജൂറി അംഗങ്ങളാണ് പുരസ്കാര നിർണയം നടത്തിയത്.ആറ്റുകാൽ ഭഗവതി ക്ഷേത്രം അംബ ഓഡിറ്റോറിയത്തിൽ വച്ച് മേയ് 21  ന് പുരസ്കാര വിതരണം നടക്കും

Read More

ഡോ.ആര്‍സുവിന്ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിച്ചു.. 25000/-രൂപയും ഫലകവുമടങ്ങിയതാണ് ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി അമ്മ,അധ്യക്ഷത വഹിച്ച ചടങ്ങില്‍ രാധാകൃഷ്ണന്‍…

Read More

ഡോ.ആര്‍സുവിന്
ഗുരുപൂജാ പുരസ്കാര സമര്‍പ്പണം ഏപ്രില്‍ 11 ന്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജാ പുരസ്കാരം പ്രശസ്ത ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവര്‍ത്തകനുമായ ഡോ.ആര്‍സുവിന്  2026 ഏപ്രില്‍ 11 ന് കവി കുരീപ്പുഴ ശ്രീകുമാര്‍ സമ്മാനിക്കും. 25000/-രൂപയും ഫലകവുമടങ്ങിയതാണ്  ‘കേരളത്തിലെ ഹിന്ദി വിദ്യാര്‍ത്ഥികളുടെ ഗുരുദക്ഷിണ’യായി നല്‍കപ്പെടുന്ന ഈ പുരസ്കാരം. തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ നടക്കുന്ന സമ്മേളനം ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സന്‍ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. കേരള സര്‍വ്വകലാശാല ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ.എസ്.തങ്കമണി…

Read More

പൊൻകുന്നം വർക്കി പുരസ്‌കാരം ദിനേശൻ എഴുവന്തലയ്ക്ക്‌ സമർപ്പിച്ചു

ഗുരുവായൂർ :തിരുവനന്തപുരം സംസ്ക്കാര സാഹിത്യ കാവ്യവേദിയുടെ പൊൻകുന്നം വർക്കി സ്മാരക ചെറുകഥാ മത്സരപുരസ്‌കാരം ദിനേശൻ എഴുവന്തലക്ക്‌ കവിയും നാടക ചലച്ചിത്ര ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം സമ്മാനിച്ചു. ഐഷുവും ആദവും എന്ന ചെറുകഥക്കാണ് പുരസ്കാരം ലഭിച്ചത്. ഗുരുവായൂർ, എസ്.എഫ്.എസ് ഹാളിൽ നടന്ന ചടങ്ങിൽ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ബിജുമോൻ പന്തിരുകുലം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ പ്രചോദന പരിശീലകൻ എം കെ ശങ്കരനുണ്ണിയെ ആദരിച്ചു. ദിനേശൻ എഴുവന്തല, എം നിസിൽ എന്നിവർ സംസാരിച്ചു.

Read More

കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴൽകൾ’ എന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial