Headlines

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു


മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.

▫️സംസ്ഥാനതല അവാർഡുകൾ▫️

1. മികച്ച ക്ഷീരകർഷകൻ /കർഷക– ₹1,00,000/-
2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം – ₹1,00,000/-
3. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹1,00,000/-
4. മികച്ച പൗൾട്രി കർഷകൻ/കർഷക – ₹50,000/-
5. മികച്ച യുവകർഷകൻ/കർഷക – ₹50,000/-
6. മികച്ച വനിതാ കർഷക/സംരംഭക – ₹50,000/-

▫️ജില്ലാതല അവാർഡുകൾ▫️

1. മികച്ച ക്ഷീരകർഷകൻ/കർഷക – ₹20,000/-
2. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹10,000/-

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോറവും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ( ahd.kerala.gov.in)  സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്.

അർഹരായ കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 2026 ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കേണ്ടതാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: