ക്ഷേത്രോൽസവവേദിയിൽ കർഷകനെ ആദരിച്ചു

തരിശുനിലത്തെ കൃഷി ഭൂമിയാക്കി മാറ്റാൻ പരിശ്രമിച്ച കർഷകനെ ക്ഷേത്രോൽസവത്തിൽ ആദരിച്ചു. നെൽകൃഷിക്ക് പേരു കേട്ട ഇടയ്ക്കോട്, പിരപ്പമൺകാട് ഏലായിൽ അൻപത് ഏക്കർ പാടശേഖരം വീണ്ടും കൃഷി ഭൂമിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച അൻഫാറിനായാണ് ശ്രീഭൂതനാഥൻകാവ് ക്ഷേത്രട്രസ്റ്റും ഉൽസവ കമ്മിറ്റിയും ചേർന്ന് സ്നേഹോപഹാരം നൽകി ആദരിച്ചത്. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉപഹാരം നൽകി. അൻഫാറിന്റെ മകളും സ്കൂൾ വിദ്യാർത്ഥിയുമായ അജ്മി അൻഫാർ ഉപഹാരം ഏറ്റുവാങ്ങി.ഉത്രം മഹോൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് ശ്രീധരൻ നായർ…

Read More

ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു; ഗുൽസാറിനും രാംഭദ്രാചാര്യയ്ക്കും അവാർഡ്

ന്യൂഡല്‍ഹി: 2023-ലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. വിഖ്യാത ഉറുദുകവിയും ഹിന്ദിഗാനരചയിതാവുമായ ഗുല്‍സാറിനും സംസ്‌കൃത പണ്ഡിതന്‍ രാംഭദ്രാചാര്യയ്ക്കുമാണ് പുരസ്‌കാരം. 2002-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗുല്‍സാറിനെ 2004-ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2013-ല്‍ ദാദാസാഹിബ് ഫാല്‍ക്കേ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ചിത്രകൂടിലെ തുളസീപീഠ സ്ഥാപകനായ രാംഭദ്രാചാര്യ, അറിയപ്പെടുന്ന ഹിന്ദു ആത്മീയാചാര്യനാണ്. നൂറിലധികം പുസ്തകങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുമുണ്ട്

Read More

വഹീദാ റഹ്മാന് ദാദാസാഹേബ് ഫാൽക്കെ അവാർഡ്

മുതിർന്ന ബോളിവുഡ് താരം വഹീദാ റഹ്മാന് ഈ വർഷത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം . വാർത്താവിനിമയ വകുപ്പ് മന്ത്രി അനുരാഗ് താക്കൂർ ആണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.ആജീവനാന്ത സംഭാവനയ്ക്കാണ് പുരസ്കാരം.പ്യാസ, കാഗാസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ റഹ്മാൻ നിരൂപക പ്രശംസ നേടിയിട്ടുണ്ട്. തമിഴ്നാട്ടിൽ പിറന്ന്, തെലുങ്ക് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വഹീദാ റഹ്മാൻ പേരെടുത്തത് ഹിന്ദി സിനിമയിലാണ്. അഞ്ചു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial