Headlines

പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഒരു ലക്ഷം രൂപയുടെ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2022-23 വർഷത്തിൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്ക് https://cmprathibhapuraskaram.kerala.gov.in വഴി അപേക്ഷിക്കാം. ഫെബ്രുവരി 20 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9446780308, email: dcecmscholarship@gmail.com

Read More

സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം ഏറ്റുവാങ്ങി

ആറ്റിങ്ങൽ:സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ പതിനൊന്നാമത് ഇൻ്റർനാഷന ൽ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസയ്ക്ക് ലഭിച്ച ഡോക്യുമെൻ്ററി പുരസ്കാരം സംവിധായിക ബിന്ദു നന്ദന സാഹിത്യകാരൻ ഡോ ജോർജ് ഓണക്കൂറിൽ നിന്നും ഏറ്റുവാങ്ങി.തിരുവനന്തപുരം എ കെ ജി സ്മാരകഹാളിൽ വച്ച് മന്ത്രി ജി ആർ അനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.സംവിധായകൻ സജിൻ ലാൽ അധ്യക്ഷനായി.എഴുത്തുകാരി കെ പി സുധീര,വയലാർ ശരത് ചന്ദ്ര വർമ്മ, ജി വേണുഗോപാൽ ,സംവിധായകരായ രാജീവ് അഞ്ചൽ, ബാലു കിരിയത്ത്, ടി എസ് സുരേഷ് ബാബു,…

Read More

ചായമൻസയ്ക്ക് സംസ്കാര സാഹിതി ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ  ഹ്രസ്വ ചിത്ര മേളയിൽ  ചായമൻസക്ക്ഡോക്യുമെൻ്ററി പുരസ്കാരം. ഫെബ്രുവരി  17 ന് വൈകുന്നേരം കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ പുരസ്കാര വിതരണം നടക്കും.എഴുത്തുകാരനും സംവിധായകനും പത്രപ്രവർത്തകനുമായിരുന്നു സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡിസൻ്ററിക്കാണ് പുരസ്കാരം ലഭിച്ചത്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ബി മുരളീധരൻ നായർ നിർമ്മാണ നിർവഹണവും…

Read More

രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു

കഥാകാരി രാജലക്ഷ്മിയുടെ പേരിലുള്ള  രാജലക്ഷ്മി സാഹിത്യ പുരസ്‌കാരം എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറത്തിന് സമ്മാനിച്ചു.വള്ളുവനാടിൻ്റെ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കഥാകാരിയായ രാജലക്ഷ്മിയുടെ ഓർമ്മക്കായി ജന്മനാടായ ചേർപ്പുളശ്ശേരിയിൽ രാജലക്ഷ്മിഅനുസ്മരണ സമിതിയാണ് പുരസ്കാരം നൽകി വരുന്നത്. ശബരിഹാളിൽ നടന്ന ചടങ്ങിൽ സമിതികൺവീനറും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായ ഡോ.കെ. അജിത്ത് മാരായമംഗലം പുരസ്ക്കാരം സമ്മാനിച്ചു.   ഡോ. അമൃതം കൃഷ്ണദാസ് അധ്യക്ഷനായി.മുതിർ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ മൂഴിക്കുന്നത്ത് ദാമോദരൻ നമ്പൂതിരി, കെ.ആർ രവി, കെ.ബാലകൃഷ്ണൻ,പി.ശ്രീകുമാർ,കഥാകൃത്ത് ശാലിനി മുരളി,വിജയൻ കാടാങ്കോട് തുടങ്ങിയവർ…

Read More

ചായാമൻസയ്ക്ക് സത്യജിത് റേ ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സത്യജിത് റേ ഫിലിം സൊസൈറ്റി യുടെ ചലച്ചിത്ര മേളയിൽ ചായാമൻസക്ക് പുരസ്കാരം.സുനിൽ കൊടുവ ഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിക്കാണ് പുരസ്കാരം.സംവിധായകരായബാലുകിരിയത്ത്, തുളസിദാസ്, സജിൻലാൽ, അമ്പൂട്ടി , അഡ്വ.രാജേശ്വരി എന്നിവർ ജൂറി അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്. എരുവ അനൂപ് എഡിറ്റിങ്ങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു.ആയുഷ് മിഷൻ…

Read More

വള്ളുവനാടിൻ്റെ എഴുത്തുകാരി
രാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരം
രാധാകൃഷ്ണൻ കുന്നുംപുറത്തിന്

വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് രാധാകൃഷ്ണൻ കുന്നുംപുറം തെരഞ്ഞെടുക്കപ്പെട്ടു.ജനുവരി 18 ന് 3 മണിക്ക് ചെർപ്പുളശ്ശേരി കാവുവട്ടം ശാരദാമ്പ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് പ്രസിഡൻ്റ് ടി.പി.ഹരിദാസൻ, സെക്രട്ടറി ബിജുമോൻ പന്തിരുകുലം,കൺവീനർ ഡോ.കെ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു

Read More

സാംബശിവന്‍ മുത്താന കവിതാ പുരസ്‌കാരം
രാധാകൃഷ്ണന്‍ കുന്നുംപുറത്തിന്

തിരുവനന്തപുരം:കവി സാംബശിവൻ മുത്താനയുടെ ഓർമ്മക്കായി നൽകുന്ന സാംബശിവന്‍ മുത്താന പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണന്‍ കുന്നുംപുറം അര്‍ഹനായി. പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.സാംസ്ക്കാരിക പ്രവർത്തനത്തിൽ സജീവ സാനിധ്യമായിരുന്ന സാംബശിവൻ മുത്താന അദ്ദേഹത്തിൻ്റെ ഓർമ്മക്കായി മലയാളവേദി സാംസ്ക്കാരിക സംഘടനയാണ് വർഷങ്ങളായി അവാർഡ് നൽകി വരുന്നത്.ഡോ.അശോക് ശങ്കര്‍, പെരിനാട് സദാനന്ദന്‍പിള്ള, മടവൂര്‍ സുരേന്ദ്രന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.ജനുവരി അവസാനം മലയാളവേദിയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പുരസ്‌കാര കമ്മിറ്റി ചെയര്‍മാന്‍ ഓരനെല്ലൂര്‍ ബാബു അറിയിച്ചു.

Read More

ജയ്പൂർ നാഷണൽ സിനി ഫെസ്റ്റിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം

ആറ്റിങ്ങൽ : ജയ്പൂർ നാഷണൽ സിനിഫെസ്റ്റിൽ ബിന്ദു നന്ദനയ്ക്ക് മികച്ച ഡോക്യുമെൻ്ററി സംവിധായികയ്ക്കുള്ള പുരസ്കാരം.ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിയുടെ സംവിധാനത്തിനാണ് പുരസ്കാരം ലഭിച്ചത് .സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്.ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.ചായമൻസയുടെ പ്രത്യേകതകളാണ് ഡോക്യുമെൻ്ററിയുടെ പ്രതിപാദ്യം.

Read More

ശശി തരൂരിന്; സവർക്കർ പുരസ്കാരം

HRDS ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്ക‌ാരം കോൺഗ്രസ് MP ശശി തരൂരിന്. അവാർഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദുത്വ വർഗീയ നേതാവ് സവർക്കറിന്റെ പേരിലെ അവാർഡ് ഇതിനകം വിവാദമായിട്ടുണ്ട്. തനിക്ക് ഇത്തരം ഒരു അവാർഡ് ലഭിച്ചുവെന്ന ഒരുവിവരവും ഇല്ലെന്നാണ് തരൂർ പറയുന്നത്. പൊതുസേവന ഇടപെടലുകളാണ് പുരസ്കാരത്തിനുള്ള മാനദണ്ഡമെന്ന് എച്ച്ആർഡിഎസ് വ്യക്തമാക്കി

Read More

മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി യുടെ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം ചായമൻസ അത്ഭുതങ്ങളുടെ മായൻ എന്ന ഡോക്യുമെൻ്ററിക്ക് ലഭിച്ചു.വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് നടന്ന പരിപാടിയിൽകവിയും മലയാളം മിഷൻ ഡയറക്ട റുമായ മുരുകൻ കാട്ടാക്കട , ചലച്ചിത്ര താരം സുധീർ കരമന എന്നിവരിൽ  നിന്ന് ഡോക്യുമെൻ്ററി യുടെ സംവിധായിക ബിന്ദു നന്ദന പുരസ്കാരം ഏറ്റുവാങ്ങി.വൈലോപ്പിള്ളി സംസ്കൃതി ഭവൻ ചെയർമാൻ ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്തു.ഗായകൻ ജി വേണുഗോപാൽ മുഖ്യാഥിതി  ആയി.സൗത്ത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial