പാലക്കാട്: ബസ് സ്റ്റോപ്പിൽ കിടന്ന യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. പാലക്കാട് ചിറ്റൂരിലാണ് സംഭവം. മൈസൂർ സ്വദേശി പാർവതിയാണ് മരിച്ചത്. പാർവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
