അബൂദബി:തിരുവനന്തപുരം സ്വദേശിയെ അബൂദബിയിലെ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തി. കല്ലമ്പലം കുടവൂര്‍ മടന്തപ്പച്ച ആലുംമൂട്ടില്‍ വീട്ടില്‍ പരേതനായ അബ്ദുല്‍ സത്താറിന്റെ മകന്‍ സുനീര്‍(43) ആണ് മരിച്ചത്.
ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മാതാവ്: നസീമ. ഭാര്യ: അനീസ. മക്കള്‍: റംസാന ഫാത്തിമ, റിസ്വാന.
