കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ സംഭവത്തിൽ പ്രതി പിടിയിൽ. മാവിലായി സ്വദേശി സാൻലിത്ത് (29) ആണ് പ്രതി. ഒളിവിൽ കഴിഞ്ഞ ഇയാളെ ബെംഗളൂരുവിൽ നിന്നാണ് എടക്കാട് പോലീസ് പിടികൂടിയത്
പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നൽകിയത്. സംഭവത്തിന് ശേഷം പ്രതി നാടുവിടുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് ബെംഗളൂരുവിലുണ്ടെന്ന് അറിഞ്ഞത്. പിന്നാലെ അവിടെയെത്തിയ സംഘം കയ്യോടെ പിടികൂടുകയായിരുന്നു

