തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ. അഴീക്കോട് മേനോൻ ബസാർ സമീറിനെയാണ് (24) കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിളക്കുപറമ്പിൽ
മദ്രസ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ പലപ്പോഴായി ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ കെ. സാലിം, ഗ്രേഡ് എഎസ്ഐ മിനി, സിപിഒ മാരായ ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

