Headlines

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവിന് 60 വര്‍ഷം തടവും പിഴയും




നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിന് ശിക്ഷ വിധിച്ച് കോടതി. തിരുവല്ലം സ്വദേശി വിനീതി(32)ന് 60 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നെയ്യാറ്റിന്‍കര പോക്സോ അതിവേഗ കോടതി ജഡ്ജി കെ. വിദ്യാധരന്റേതാണ് ശിക്ഷാവിധി.

2017-ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവല്ലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, ഇന്‍സ്പെക്ടറായിരുന്ന ആര്‍.സുരേഷ്, ദിലീപ്കുമാര്‍ദാസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.എസ്. സന്തോഷ്‌കുമാര്‍ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന്‍ 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: