തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ സ്വർണം നഷ്ടമായി. പോത്തൻകോട് സ്വദേശിനിയായ ഷമീന ബീവിയുടെ 20 പവൻ സ്വർണമാണ് നഷ്ടമായത്. സ്വർണം ബാഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നെടുമങ്ങാട് പനവൂർ ആറ്റിൻപുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴിയിലാണ് സ്വർണം നഷ്ടമായത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങി പച്ചക്കറി കടയിൽ സാധനം വാങ്ങാൻ ബാഗ് തുറക്കുമ്പോഴാണ് സ്വർണം നഷ്ടമായ വിവരം അറിയുന്നത്. എവിടെ വെച്ചാണ് സ്വർണം നഷ്ടമായതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടുണ്ട്
