ഡൽഹി: ഡൽഹിയിലെ സാകേത് മാക്സ് ആശുപത്രിയിലെ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്‌സ് സിബി വിനീതാണ് മരിച്ചത്. തൃശൂർ ജില്ലയിലെ അമ്മാടം കോടന്നൂർ സ്വദേശിയാണ്. ഡൽഹി ഹൗസ്റാണിയിലെ താമസസ്ഥലത്ത് മുറിയിൽ സീലിങിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
