പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. വായ്പൂര് സ്വദേശിയായ ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ ഇരുപതുകാരിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൃഷ്ണപ്രിയ അപകടത്തിൽപെട്ടത്.
ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ നാട്ടിലേയ്ക്ക് ട്രെയിനിൽ വരുമ്പോൾ കോയമ്പത്തൂർ പോത്തന്നൂരിനും മധുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 8 മണിയോടെ മരിക്കുകയായിരുന്നു. എസ്.ആകാശാണ് സഹോദരൻ.

